ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ മാണിക്യ മലരെ എന്ന ഗാനം സൂപ്പർഹിറ്റ് ആയതോടെ സൈബർ ലോകത്ത് മിന്നും താരമായി മാറിയ നടി പ്രിയ വാരിയർ തന്നെയായിരുന്നു വാലന്റൈൻസ് ദിനത്തേയും താരം.
മാധ്യമങ്ങൾ പ്രിയയുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാൻ മത്സരിക്കുക യായിരുന്നു. സോഷ്യൽ മീഡിയ വഴി പ്രിയയ്ക്ക് ലഭിച്ച പ്രശസ്തി ആരെയും അസൂയപ്പെടുത്തുന്നതാണ്.
കഴിഞ്ഞ ദിവസം ലുലു മാളിൽ നടന്ന ‘ഒരു അഡാര്‍ ലവി’ന്റെ പ്രമോഷൻ ചടങ്ങിനിടെ നടന്ന സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സിനിമയുടെ ടീസർ വിഡിയോയിലെ ഗൺ കിസിനെ വെല്ലുന്നതായിരുന്നു പ്രിയ ലുലുവിൽ ആരാധകർക്ക് മുന്നിൽ നടത്തിയ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക