റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന “കായംകുളം കൊച്ചുണ്ണി”യില്‍ ഇത്തിക്കരപക്കിയായി മോഹൻലാൽ എത്തുന്നു. മുഴുനീള കഥാപാത്രമല്ലെങ്കിലും കഥാഗതിയെ വളരെയധികം സ്വാധീനിക്കുന്ന വേഷമാണ് മോഹന്‍ലാലി ചെയ്യുന്ന ഇത്തിക്കരപ്പക്കി.
“കായംകുളം കൊച്ചുണ്ണി” മംഗളൂർ ലൊക്കേഷൻലാണ് മോഹന്‍ലാലെത്തിയത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത് നിവിൻ പോളിയാണ്. സംവിധായകൻ റോഷൻ ആൻഡ്രൂസും നടൻ നിവിൻ പോളിയും വമ്പിച്ച സ്വീകരണം നൽകി.
ഗോകുലം മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് ആണ് നിർവഹിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ മോഹൻലാലിൻറെ കഥാപാത്രം 20 മിനിറ്റാണ് ഉള്ളത്.
ഇത്തിക്കരപ്പക്കിയുടെ ചിത്രം മോഹൻലാൽ തന്നെ ഫേസ്ബുക് വഴി പുറത്തു വിട്ടു.
#IthikkaraPakkiKayamkulam Kochunni
Posted by Mohanlal on Thursday, February 15, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക