കുട്ടി ഡ്രൈവറുമാരുടെ ശല്യം രൂക്ഷമായതോടെ ഇവർക്കെതിരെ ശക്തമായ നടപടിയുമായി ഹൈദരാബാദ് ട്രാഫിക്ക് പോലീസ്. 14നും 17 ഇടയിൽ പ്രായമുള്ള നിരവധി കുട്ടികളെയാണ് ദിനംപ്രതി ഹൈദരാബാദിൽ പിടികൂടുന്നതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോയിന്റ് കമ്മീഷണർ ഡോ. വി. രവീന്ദർ പറഞ്ഞു.
കുട്ടികൾ വാഹനം ഓടിക്കുന്നത് തടയാൻ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ ആരെയും അനുവധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 130 കുട്ടികളാണ് അപകടങ്ങളിൽ മരിച്ചതെന്നും രവീന്ദർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക