കൊയിലാണ്ടി: ദേശീയ പാതയില്‍ ബപ്പന്‍കാട് ജംഗ്ഷന് സമീപമുണ്ടായ തീപിടുത്തത്തില്‍ രണ്ട് കടകള്‍ ഭാഗികമായി കത്തി നശിച്ചു. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ എഞ്ചിന് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വൈകീട്ട് നാലര മണിയോടെയാണ് തീപിടുത്തമുണ്ടായത്.
ശില്‍പ്പ ഫര്‍ണ്ണിച്ചര്‍,റാണി മെറ്റല്‍സ് എന്നി കടകളാണ് കത്തി നശിച്ചത്. ഓടുമേഞ്ഞ കടയുടെ മേല്‍ഭാഗം പൂര്‍ണ്ണമായി കത്തിയമര്‍ന്നു. കടയുടെ പിന്‍ഭാഗത്തെ ചുമരിനും തകരാര്‍ സംഭവിച്ചു.
ഓടിക്കൂടിയ പോലീസും വ്യാപാരികളും ചുമട്ടു തൊഴിലാളികളും,നാട്ടുകാരും ചേര്‍ന്ന് കടയിലെ സാധനങ്ങളെല്ലാം പുറത്തേക്ക് പെട്ടെന്ന് മാറ്റിയതിനാലാണ് കൂടുതല്‍ നാശ നഷ്ട്ടം ഉണ്ടാവാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക