മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഷവോമി മൊബൈൽ മാത്രമല്ല സ്മാർട്ട് ടി വിയും ഇറക്കുന്നുണ്ട്. മൊബൈൽ ഫോണിനൊപ്പം ഇന്ത്യയുടെ ടെലിവിഷൻ മാർക്കറ്റും കീഴടക്കാൻ ഒരുങ്ങി ഷവോമി.
4 കെ 55 ഇഞ്ച് ടെലിവിഷന്‍ ഷവോമി കഴിഞ്ഞയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 39,999 രൂപക്കാണ് ടി.വി ഇന്ത്യയില്‍ വിതരണം ചെയ്തത്. ഇതേ ഫീച്ചറുകകളുള്ള ടെലിവിഷന്‍ മറ്റ് കമ്പനികൾ 80,000 വിൽക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ വിലയുമായി ഷവോമി വിപണിയെ അമ്പരിപ്പിക്കുന്നത്
മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് സെയില്‍ പോലെ തന്നെ ഷവോമിയുടെ ടി.വിക്കും മികച്ച പ്രതികരണമാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലഭിക്കുന്നത്. ഫ്ലാഷ് സെയില്‍ തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ ഷവോമിയുടെ ടി.വി വിപണി കീഴടക്കി കഴിഞ്ഞെന്നാണ് റിപ്പോർട്ട്.ഷവോമിയുടെ 32 ഇഞ്ച് സീരീസ് 12,999 രൂപയ്ക്കാണ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് അങ്ങനെയെങ്കിൽ 43 ഇഞ്ച് ടി വി 21,999 രൂപയ്ക്കാണ് വിപണിയിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക