മനോഹരമായ് എത്ര ചിത്രങ്ങൾ എടുത്താലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാറില്ല കാരണം ഫേസ്ബുക്കിൽ ഒളിഞ്ഞു ഇരിക്കുന്ന കോമരങ്ങൾ ചിത്രങ്ങൾ എടുത്തു പോൺ ആക്കിയാലോ പേടിച്ചിട്ട്. പക്ഷെ ഇപ്പോൾ കുറെ മാറ്റം വന്നു.
എല്ലാവരുടെയും പ്രിയ നിമിഷങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചു തുടങ്ങി. പക്ഷെ ഇക്കാലത്തും വ്യാജ അക്കൗണ്ടകളും പ്രൊഫൈലുകളും ഉണ്ട്. ഡിസംബറില്‍ സ്വകാര്യതയ്ക്ക് വേണ്ടി ഫെഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഒരു ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കിയിരുന്നു.
ഇതിനൊരു പരിഹാരവുമായാണ് ഫേസ്ബുക്കിന്റെ പുതിയ ഫീച്ചർ. “ഫേസ് റെക്കഗ്നിഷൻ ടൂൾ” ആണ് ഫേസ്ബുക് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫെയ്സ്ബുക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ചത് “ഫേയ്സ് റെക്കഗ്നിഷന്‍ ടൂള്‍” .ചിത്രങ്ങളുടെ ദുരുപയോഗം തടയാന്‍ ഈ ഫീച്ചര്‍ സഹായിക്കുമെന്നാണ് ഫെയ്സ്ബുക്ക് അവകാശപ്പെടുന്നത്. വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നതും റിവഞ്ച് പോണോഗ്രഫിയുമെല്ലാം തടയാന്‍ ഈ ഫീച്ചറിന് സാധിക്കുമെന്നും ഫെയ്സ്ബുക്ക് അവകാശപ്പെടുന്നു.
ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോൾ അതിലെ സുഹൃത്തുക്കളുടെ മുഖം തിരിച്ചറിഞ്ഞ് അവര്‍ക്ക് ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന സംവിധാനം ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ ലഭ്യമാണ്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിങ്ങളറിയാതെ ആരെങ്കിലും നിങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ അക്കാര്യം നിങ്ങളെ അറിയിക്കുന്നത്.നിങ്ങളുടെ ചിത്രം ഫെയ്സ്ബുക്കില്‍ നിങ്ങളറിയാതെ മറ്റാരെങ്കിലും പോസ്റ്റ് ചെയ്താല്‍ അക്കാര്യം നിങ്ങളെ അറിയിക്കുന്ന പുതിയ സംവിധാനമാണ് ഈ ഫീച്ചർ എന്ന് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക