സാന്‍ഫ്രാന്‍സിസ്കോ: ഉപഭോക്താക്കളുടെവേണ്ടിയും ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകളെ തടയാനും പുത്തൻ ഫീച്ചർ ഫേസ്ബുക് അവതരിപ്പിച്ചിരുന്നു. സ്വകാര്യത സംരക്ഷിക്കാൻ ന്യൂസ് ഫീഡുകളെ രണ്ടാക്കി വേര്‍തിരിച്ച് ഉപയോക്താകള്‍ക്ക് നല്‍കാനുളള ശ്രമം ഫേസ്ബുക്ക് ഉപക്ഷേിച്ചു.
ആറ് രാജ്യങ്ങളില്‍ നടത്തിയ പരീക്ഷണം പരാജയമായതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് പുതിയ സംവിധാനത്തില്‍ നിന്ന് പിന്മാറിയത്.ബോളീവിയ, കംബോഡിയ, ഗ്വാട്ടിമല, സെര്‍ബിയ, സ്ലോവാക്യ, ശ്രീലങ്ക എന്നിങ്ങനെ ആറ് രാജ്യങ്ങിളിലാണ് ന്യൂസ് ഫീഡ് വിഭജനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. സുഹൃത്തുക്കളുടെ ചിത്രങ്ങള്‍,
എന്നാല്‍, മാറ്റം നടപ്പിലായതോടെ ഉപയോക്താകള്‍ക്ക് ലൈക്ക് ചെയ്ത് പേജുകളില്‍ നിന്ന് പോലും ന്യൂസ് ഫീഡുകള്‍ ലഭിക്കാതെയായി. എന്നാല്‍, പുതിയ നീക്കം കമ്പനിയ്ക്ക് പ്രതിസന്ധിയാകുമെന്ന് കണ്ടാണ് പുതിയ പരീക്ഷണം ഫേസ്ബുക്ക് ഉപേക്ഷിച്ചത്.
വീഡിയോകള്‍, കുറിപ്പുകള്‍ എന്നിവക്ക് മാത്രമായി ഒരു ന്യൂസ് ഫീഡും പേജുകള്‍, ഗ്രൂപ്പുകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള പോസ്റ്റുകള്‍ക്ക് എക്സ്പ്ലോര്‍ ഫീഡുമാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. എന്നാല്‍ ഇത് രണ്ടും പരാജയപ്പെടുകയായിരുന്നു.ഇതോടെ ലക്ഷങ്ങള്‍ ലൈക്കുകള്‍ പേജുകളുടെ റീച്ച് കുത്തനെ കുറഞ്ഞു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ ശക്തമാവുന്നതിനിടെയാണ് ഫീഡുകളെ രണ്ടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫേസ്ബുക്ക് പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക