തൊണ്ണൂറാമത് ഓസ്കാര്‍ പുരസ്കാരദാന ചടങ്ങ് ആരംഭിച്ചു. ഇന്ത്യന്‍ സമയം രാവിലെ ആറുമണിയോടെയാണ് പുരസ്കാരദാന ചടങ്ങ് ആരംഭിച്ചത്. സാം റോക്ക് വെല്ലിനാണ് ആദ്യ പുരസ്കാരം ലഭിച്ചത്. മാര്ട്ടിന് മക്ഡോണയുടെ ത്രീ ബില്‍ബോര്‍ഡ് ഔട്ട്സൈഡ് എബിംഗിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരമാണ് റോക്ക്വെല്ലിന് ലഭിച്ചത്.
ഇക്കറസാണ് മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള പുരസ്കാരം നേടിയത്. മികച്ച ചമയത്തിനും കേശാലങ്കാരത്തിനുള്ള അവാര്‍ഡ് ഡാര്‍ക്കസ്റ്റ് അവറിന് ലഭിച്ചു. ഫാന്റം ത്രെഡിനാണ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചത്.
മികച്ച സഹനടിക്കുള്ള പുരസ്കാരം അല്ലിസണ് ജാനി സ്വന്തമാക്കി. ഐ, ടോണിയ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അല്ലിസണ് ജാനിക്കുള്ള പുരസ്കാരം. ചിലെയില്നിന്നുള്ള ‘ഫന്റാസ്റ്റിക് വുമണ്‍’ എന്ന ചിത്രത്തിനാണു മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക