പലതരത്തിലുള്ള മസാജ് തെറാപ്പി ഉണ്ട് ഫിഷ് തെറാപ്പി ഉൾപ്പെടെ നിരവധി സ്പാകളും പ്രവർത്തിക്കുന്നണ്ട്. സ്പാ ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. എന്നാൽ കടിച്ചു കൊണ്ടുള്ള തെറാപ്പി വ്യത്യസ്തമല്ലേ. നല്ല നാല് കടി കിട്ടിയാല്‍ അസുഖം മാറുമെന്ന് കേട്ടാല്‍ എന്ത് ചെയ്യും ?
കടി മസാജിനെക്കുറിച്ചാണ് പറയുന്നത്. ഡോട്ട് എന്നുകൂടി അറിയപ്പെടുന്ന ഡെറോത്തി തൊണ്ണൂറുകളിലാണ് ആദ്യമായി കടിമസാജ് ചെയ്തു തുടങ്ങിയത്. തോളുകള്‍, പുറംകൈകള്‍ എന്നിവിടങ്ങളിലാണ് കടി ഏല്പിക്കുന്നത്. ഒരു മസാജിന് ഏകദേശം 8000 രൂപയാവും.
കടി മസാജിംഗ് കഴിഞ്ഞാല്‍ ആരോഗ്യവും ഉന്മേഷവും ലഭിക്കുന്നുണ്ടെന്ന് എല്ലാവരും സമ്മതിക്കും. സ്ഥിരം ഇടപാടുകാരാണെങ്കില്‍ നിരക്കില്‍ ചെറിയ ഇളവുണ്ടാവും. ഡെറോത്തിക്ക് ഡോട്ട് എന്ന പേരു നല്‍കിയത് പ്രമുഖ സംഗീതജ്ഞനായ ഫ്രാങ്ക്സാപ്പയാണ്.
സെലിബ്രിറ്റികളായ നിരവധി പേരാണ് ഡോക്ടറുടെ കടി കിട്ടാന്‍ ദിവസവും ക്ലിനിക്കിലെത്തുന്നത്. ഇപ്പോള്‍ കടി മസാജിംഗ് പഠിക്കാനും നിരവധി പേര് എത്തുന്നുണ്ട്. താന്‍ പരിശീലനം കൊടുത്ത ആയിരം പേരെ ഡോട്ട് ജോലിക്കെടുത്തിട്ടുണ്ട്. ഡോട്ട് ബോട്സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക