പഴയങ്ങാടി: വെങ്ങര സ്വദേശിയുടെ മൃതദേഹം പഴയങ്ങാടി റെയില്‍വേ പ്ലാറ്റ്ഫോമില്‍ കണ്ടെത്തി. മാടായി സര്‍വീസ് ബാങ്കിന് സമീപത്തെ പോള കുഞ്ഞിരാമനെ (68)യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച് രാവിലെ ഒമ്പത് മണിയോടെ പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപത്തെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് മൃതദേഹം കണ്ടെത്തിയത്.
പഴയങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ വെങ്ങര സമുദായ ശ്മശാനത്തില്‍ സംസ്കാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക