പരസ്പരം മനസിലാക്കി സ്നേഹത്തോടെയും വിശ്വാസത്തോടെയും ഒന്നിച്ചു പോകാൻ കഴിഞ്ഞാൽ അതാകും ആ കുടുംബത്തിന്റെയും പങ്കാളിയുടെയും വിജയം. ഭര്‍ത്താവിന്റെ മനസ്സ് അറിയുന്ന ഭാര്യയും ഭാര്യയുടെ മനസ്സ് മനസ്സിലാക്കുന്ന ഭര്‍ത്താവും ഏതൊരു കുടുംബത്തിന്റെയും നിലനില്പാണ് .
നിങ്ങള്‍ അത്തരമൊരാളാണോ? അല്ലെങ്കില്‍ അങ്ങനെയൊരാളാകാന്‍ ദമ്പതികൾ ഇരുവരും ശ്രമിക്കേണ്ടതാണ്. സാധാരണയായി സന്തോഷം സങ്കടം തുടങ്ങിയ വികാരങ്ങൾ പരസ്പരം തിരിച്ചറിയാൻ സാധിക്കണം.
ജോലിയുമായി ബന്ധപ്പെട്ടതോ സാമ്പത്തിക കാര്യങ്ങളില്‍ പോലും ടെന്‍ഷന്‍ അനുഭവിക്കുമ്പോൾ പങ്കാളി അത് അറിഞ്ഞ് പ്രവര്‍ത്തിക്കാത്തത് ഇരുവരുടെയും ബന്ധത്തിന്റെ തീവ്രതയെ വരെ ബാധിച്ചേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
സാധാരണ എല്ലാവരും പ്രകടിപ്പിക്കുന്ന രീതിയിലുള്ള സന്തോഷമോ ദേഷ്യമോ അല്ലാതെ ഇടക്ക് കടന്ന് വരുന്ന തനിച്ചാണെന്ന തോന്നലുകളും മാനസ്സികമായ തളരുന്നതും മറ്റും പങ്കാളികള്‍ക്ക് മനസ്സിലാക്കാനും കൂടെ നില്‍ക്കാനും പലര്‍ക്കും പറ്റുന്നില്ല. അമേരിക്കയിലുളള മെത്തേഡിസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു പഠനം നടത്തിയത്.ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഇവര്‍ നിര്‍ദ്ദേശിക്കുന്നത് പങ്കാളികള്‍ തമ്മിലുളള തുറന്ന സംസാരമാണ്.
എന്നാല്‍ ചില നെഗറ്റീവ് ചിന്തകള്‍ പങ്കാളികള്‍ക്ക് തിരിച്ചറിയാന്‍ പലപ്പോഴും മിക്ക പങ്കാളികള്‍ക്കും സാധിക്കാറില്ലെന്നാണ് പുതിയ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
ദമ്പതികളിൽ ഒരാൾക്ക് തനിച്ചാണെന്ന തോന്നലോ അത്തരത്തിലുള്ള വിഷമങ്ങള്‍ നേരിടേണ്ടി വരുമ്പോൾ ഇവ കണ്ടറിഞ്ഞ് പെരുമാറാനും പരിഹാരം കണ്ടെത്തുന്നതില്‍ പലപ്പോഴും ദമ്പതികൾക്ക് വീഴ്ചപറ്റുന്നതായി പഠനം കണ്ടെത്തുന്നു.
പലപ്പോഴും ദമ്പതികൾക്കിടയിൽ ഇത്തരത്തിലുള്ള പ്രശനങ്ങളുള്ളത് തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നങ്ങള്‍ ഗുരുതരമാകാന്‍ പ്രധാന കാരണം.ഫാമിലി പ്രൊസസ്സ് എന്ന ആനുകാലികത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക