ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത് ടെസ്ലയുടെ ഫേസ് ബുക്ക് പേജ് സിഇഒ എലൻ മസ്ക പിൻവലിച്ചതിനെ കുറിച്ചായിരുന്നു. ഇപ്പോൾ ടെസ്ല
വാർത്തകളിൽ നിറഞ്ഞത് ആന്‍ഡ്രോയിഡ് ഫോണുകളും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പവര്‍ബാങ്ക് പുറത്തിറക്കി.
യുഎസ്ബി, മൈക്രോ യുഎസ്ബി, ആപ്പിള്‍ ലൈറ്റനിങ് കണക്ഷുകള് പവര്ബാങ്കിലുണ്ടാവും. 3,350 mAh ശേഷിയുള്ള ബാറ്ററിയാണ് പവര്‍ബാങ്കില്‍ ഉപയോഗിച്ചിരിക്കുന്നത്.ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായുള്ള സൂപ്പര്‍ചാര്‍ജറുകളുടെ മാതൃകയില്‍ തന്നെയാണ് ഈ പവര്‍ബാങ്കിന്റെയും രൂപകല്പന.
എന്തായാലും ലോകത്തെ മുന്‍നിര ടെക്ക് കമ്പനികളിൽ ടെസ്ലയുടെ ബ്രാൻഡ് ഉല്പന്നങ്ങള് ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും വാങ്ങാവുന്ന പവര്‍ബാങ്ക് ആണ് ഇത്. ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായുള്ള സൂപ്പര്‍ചാര്‍ജറുകളുടെ മാതൃകയില്‍ തന്നെയാണ് ഈ പവര്‍ബാങ്കിന്റെയും രൂപകല്പന.45 ഡോളർ വരുന്ന പവർ ബാങ്കിന് ഇന്ത്യൻ വിപണിയിൽ ഏകദേശം 2,930 രൂപ ആകും വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക