പ്രകൃതിദത്തമായ പ്രതിവിധികൾ പരീക്ഷിക്കുന്നതാണ് മുടിവളർച്ചയ്ക്ക് എപ്പോഴും കൂടുതൽ നല്ലത്.കറിവേപ്പില താരനകറ്റാനും മുടി വളരാനും മികച്ചതാണ്. കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കറിവേപ്പില വളരെ നല്ലതാണ്.
കറിവേപ്പില അമിനോ ആസിഡുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ മുടിക്ക് വളരെ ഉപയോഗപ്രദമാണ്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ മുടിക്ക് തിളക്കം ശക്തി നിലനിർത്താനും നൽകാനും സഹായിക്കുന്നു.
കറിവേപ്പിലയിൽ വിറ്റാമിനുകൾ, അവശ്യ പോഷകങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ തടയാനും തലയോട്ടിയെ പോഷിപ്പിക്കാനും സഹായിക്കുന്നു.കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ മുടിയ്ക്ക് ആവശ്യമായ പോഷണം നൽകുന്നു.കറിവേപ്പിലയ്ക്ക് ഫംഗസ്, ബാക്ടീരിയ അണുബാധകൾക്കെതിരെ പോരാടാനും ചികിത്സിക്കാനും കഴിവുണ്ട്.
മുടി വളരാൻ സഹായകമാണ് തൈരും കറിവേപ്പിലയും ചേർത്തുള്ള ഹെയർക്ക് പാക്ക്. ഒരു പിടി കറിവേപ്പില എടുത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി അരച്ചെടുക്കുക.ഒരു ടേബിൾ സ്പൂൺ കറിവേപ്പില പേസ്റ്റ് 3-4 ടേബിൾസ്പൂൺ തൈരിലേക്ക് ചേർക്കുക. ശേഷം മുടിയിൽ തേച്ച്പിടിപ്പിക്കുക. തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും മുടി മൃദുവും തിളക്കവുമുള്ളതാക്കാനും ഈ പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക