ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്സ്. എന്നാൽ ഓട്സ് പോലുള്ള പദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുഞ്ഞിന് ആരോഗ്യകരമാണോ ഓട്സ് എന്നതാണ് ആദ്യം അറിയേണ്ടത്.
കുഞ്ഞിന് പല അമ്മമാരും രാവിലെ ഓട്സ് കൊടുക്കുന്നത് ശീലമാക്കുന്നതാണ്. എന്നാല്‍ എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങളെന്ന് പല അമ്മമാര്‍ക്കും അറിയില്ല. ഇത്തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന വളരെയധികം ഗുണം ചെയ്യുന്ന ഘടകങ്ങള്‍ ഓട്സിനുണ്ട്.
പാകം ചെയ്ത ശേഷം ഏറ്റവും അധികം നല്ലതു പോലെ ആരോഗ്യം നല്കുന്ന ഒരുധാന്യമാണ് ഓട്സ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന പല ആരോഗ്യ പ്രശ്നങ്ങളേയും പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ ഓട്സിന് സാധിക്കുന്നു. അതുപോലെ ഫൈബറിന്റെ കലവറയാണ് ഓട്സ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ദഹനത്തിന് വളരെയധികം സഹായിക്കുന്നു ഓട്സ്.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അത് മലബന്ധത്തെ ഇല്ലാതാക്കുകയുംചെയ്യുന്നു. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ക്ക് ഉത്തമമായിട്ടുള്ള ഒന്നാണ് ഓട്സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ കുഞ്ഞിന്റെ വളര്‍ച്ചക്കാവശ്യമായ സിങ്ക്, അയേണ്‍ എന്നിവയെല്ലാം ഓട്സില്‍ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ തടയാന്‍ ഓട്സ്കുഞ്ഞിന്റെ വളര്‍ച്ചയില്‍ വളരെയധികം സഹായിക്കുന്നു.
എന്നാല്‍ ഓട്സ് കുഞ്ഞിന് കൊടുക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍കൃത്യമായി ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ കുഞ്ഞിന്റെ ആരോഗ്യം നമുക്ക് കൃത്യമായി പരിപാലിക്കാന്‍ സാധിക്കുകയുള്ളൂ.
കുഞ്ഞിന് ഭക്ഷണങ്ങള്‍ കൊടുക്കുമ്പോള്‍ അത് ദഹിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുഞ്ഞിന് ഉണ്ടെങ്കില്‍ ഒരിക്കലും ഓട്സ് കൊടുക്കരുത്. പിന്നെ ശ്രദ്ധിക്കേണത് കുഞ്ഞിന് ആറ് മാസത്തിനു മുന്‍പ് ഓട്സ് പോലുള്ള ധാന്യങ്ങള്‍ കൊടുക്കരുത്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും കുഞ്ഞില്‍ ഉണ്ടാക്കും. ചിലരില്‍ അലര്‍ജി പോലുള്ള പ്രതിസന്ധികള്‍ക്കും കാരണമാകും.
ALSO READ: ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടികൊഴിച്ചിലും കഷണ്ടിയും ഒഴിവാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക