കുവൈറ്റിലെ കബ്ദ് അര്‍താല്‍ റോഡില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളടക്കം 18 പേര് മരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. രണ്ട് മലയാളികള്‍ അടക്കം ആറ് ഇന്ത്യക്കാര്‍ മരിച്ചു.
ശ്രീകണ്ടാപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന് എന്നിവരാണ് മരിച്ച മലയാളികള്‍.അപകടത്തില്‍പ്പെട്ട രണ്ട് ബസുകളും അമിത വേഗതയിലായിരുന്നു. കബ്ദിലെ ബുര്‍ഗാന്‍ പെട്രോളിയം കമ്പനിയുടെ കരാര്‍ തൊഴിലാളികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
ഒരു ബസിന്റെ ഡ്രൈവര്‍ ഇന്ത്യന്‍ പൗരനാണ്. ഇയാളെ പരുക്കുകളോടെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തെക്കന്‍ കുവൈത്തില്‍ ബര്‍ഗാന്‍ എണ്ണപാടത്തിന് സമീപമായിരുന്നു അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസും അഗ്നിശമനസേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക