വാർത്താ ഉള്ളടക്കം കൈമാറുന്നത് സംബന്ധിച്ച് മലയാളത്തിലെ പ്രഥമ ഓൺലൈൻ ന്യൂസ് പോർട്ടലായ റിയൽ ന്യൂസ് കേരള പ്രമുഖ ബഹുഭാഷ വാർത്താ ഉള്ളടക്ക ആപ്ലിക്കേഷനായ ഡെയിലിഹണ്ടുമായി ധാരണയിലെത്തി. റിയൽ ന്യൂസ് കേരള ഓൺലൈൻ ന്യൂസ് പോർട്ടലായ www.realnewskerala.com ലെ വാർത്തകൾ ഇനിമുതൽ ഡെയിലിഹണ്ട് പ്ലാറ്റ്ഫോമിൽ ലഭ്യമാകും.
14 ഭാഷകളിലായി എണ്ണൂറോളം പ്രസിദ്ധീകരണങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷ വാർത്താ ഉള്ളടക്ക മൊബൈൽ ആപ്ലിക്കേഷനായ ഡെയിലിഹണ്ടിൽ ലഭ്യമാണ്. 5 കോടിയിലധികം ഉപഭോക്താക്കളുണ്ട് ഡെയിലിഹണ്ടിന്. 95 ലധികം മലയാള പ്രസിദ്ധീകരണങ്ങൾ ആപ്ലിക്കേഷന്റെ ഭാഗമാണ്.
മുൻപ് ന്യൂസ്ഹണ്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡെയിലിഹണ്ട് 2011 ലാണ് തങ്ങളുടെ ആദ്യത്തെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. നിലവിൽ ഡെയിലിഹണ്ട് ആൻഡ്രോയ്ഡിന് പുറമെ ഐഒഎസ്, വിൻഡോസ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
മെട്രിക്സ് പാർട്നെഴ്സ് ഇന്ത്യ, സെക്കോയ ക്യാപിറ്റൽ, ഒമിഡയർ നെറ്റ്വർക്സ്, ഫാൽക്കൺ എഡ്ജ് ഉൾപ്പെടെയുള്ള കമ്പനികൾ ഡെയിലിഹണ്ടിൽ നിക്ഷേപകരാണ്. ബാഗ്ലൂർ ആണ് ഡെയിലിഹണ്ടിന്റെ ആസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക