മസ്ക്കറ്റ് തൊഴില്‍ വിസാ നിരോധനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ജനുവരി 25 മുതല്‍ ആറു മാസത്തേക്ക് 87 തസ്തികകളിലേക്കാണ് വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് മസ്ക്കറ്റ്.
മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ആറുമാസക്കാലത്തിനുള്ളില്‍ 25000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ കൗണ്‍സിന്റെ ഉത്തരവിന്റെ ചുവട് പിടിച്ച് 20000 പേര്‍ക്ക് വരെ ഇതിനോടകം തൊഴില്‍ നിയമനം നല്‍കിക്കഴിഞ്ഞു.
കൂടാതെ നിരവധി കമ്പനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ലെന്നും വിദേശ ജീവനക്കാരുടെ തൊഴില്‍ കരാര്‍ നീട്ടിനല്‍കില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക