പാലക്കാട് : പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദളിത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരനായ എഎസ്ഐക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാളെ പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താല്‍. ഇന്നലെ വൈകുന്നേരം മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്. നാളെ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
ഹര്‍ത്താലിനിടെ കെഎസ്ആര്‍ടി ബസിനു കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതിയാണ് ആത്മഹത്യ ചെയ്ത പാലക്കാട് പള്ളത്തേരി സ്വദേശി സന്തോഷ് (24).
ബസിനു കല്ലെറിഞ്ഞ സംഭവത്തില്‍ 64,000 രൂപ പിഴയടയ്ക്കാന്‍ പോലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നു. രണ്ടു പ്രതികള്‍ പിഴ നല്‍കിയിരുന്നു. പക്ഷേ സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ള സന്തോഷിനു പിഴ അടയ്ക്കുന്നതിന് സാധിച്ചില്ല. ഇതിനു പിന്നാലെ സ്റ്റേഷനില്‍ ഹാജരാകാന്‍ കസബ എഎസ്ഐ നിര്‍ദേശിച്ചിരുന്നതിനെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക