നമ്മുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് അകാല നര. അകാല നര ഇല്ലാതാക്കി നല്ല കറുത്ത മുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മുടി നരക്കുകയല്ലാതെ കറുത്ത് കാണുന്നില്ല. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ നോക്കാം.
നെല്ലിക്കയും വെളിച്ചെണ്ണയും കൂടി നല്ലതു പോലെ ചെറുതായി ചൂടാക്കാം. ഇത് തണുത്ത് കഴിഞ്ഞ ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതു പോലെ തലയോട്ടി മസ്സാജ് ചെയ്ത ശേഷം ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്താല്‍ മതി അകാല നരയ്ക്ക് നല്ല പരിഹാരം കാണുന്നതാണ്.
അതുപോലെ കറിവേപ്പിലയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേച്ചാല്‍ അത് അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നു. കറിവേപ്പില വെളിച്ചെണ്ണയിലിട്ട് കാച്ചി മുടിയില്‍ തേച്ചാല്‍ മതി. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണയും നാരങ്ങ നീരും മിക്സ് ചെയ്ത് തേക്കുന്നതും അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നു. നല്ലതു പോലെ ചൂടാക്കിയ വെളിച്ചെണ്ണ ചൂടാറിയ ശേഷം അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് 30 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക