ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. രോഹിതിന്റെ 94 റൺസാണ് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ 46 റണ്‍സിനാണ് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയത്.
20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് മുംബൈ അടിച്ചത്. 62 പന്തില്‍ 92 റണ്‍സുമായി വിരാട് കോഹ്ലി പുറത്താകാതെ നിന്നു. മുംബൈക്കായി കൃണാല്‍ പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ, മൈക്കിള്‍ മക്ഗ്ലീഗന് എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.
എന്നാൽ ബാംഗളൂരിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. സീസണില്‍ ബാംഗളൂരിന്റെ മൂന്നാം തോല്‍വിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക