സോഷ്യൽ മീഡിയയിലെ ഞെരമ്പുരോഗികൾക്ക് ബാലതാരമായ നന്ദന വർമ്മയുടെ കിടിലൻ മറുപടി. അയാളും ഞാനും തമ്മിൽ, ഗപ്പി, മിലി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ബാലതാരമാണ് നന്ദന വർമ്മ. എന്നാൽ തനിക്ക് നേരെ അശ്ലീലം പറഞ്ഞവനോട് അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് നന്ദന.
ഇൻസ്റ്റാഗ്രാമിൽ നന്ദന പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഒരു വ്യക്തി അസഭ്യമായ ഭാഷയിൽ കമന്റ് ഇട്ടത്. എന്നാൽ ഈ പറഞ്ഞ വാക്കുകൾ സ്വന്തം അമ്മയെ പോയി വിളിക്കൂ ചേട്ടാ എന്ന് നന്ദനയും മറുപടി നൽകുകയുണ്ടായി. ഇതോടെ കമന്റിട്ടയാൾ മുങ്ങി. എന്നാൽ നന്ദനയെ അനുകൂലിച്ചും വിമർശിച്ചും നിരവധിയാളുകളാണ് രംഗത്ത് വന്നത്.
ചിലർ നന്ദന പറഞ്ഞത് അല്പം കൂടി പോയെന്നും അവൻ ചെയ്ത പ്രവർത്തിക്ക് വീട്ടിലുള്ളവരെ പറയരുതായിരുന്നുവെന്നും അഭിപ്രായപ്പെട്ടപ്പോൾ ഇവനെ പോലുള്ളവരോട് ഇത്ര മാത്രം പറഞ്ഞാൽ പോരാ നന്ദന ചെയ്തത് നന്നായി എന്നും അമ്മയെ സ്നേഹിക്കുന്നവന് ഒരിക്കലും മറ്റൊരു സ്ത്രീയെ അപമാനിക്കാനാവില്ലെന്നും നിങ്ങളുടെ വീട്ടിലുള്ളവരോടാണ് ഇവൻ ഇങ്ങനെ പറഞ്ഞതെങ്കിൽ നിങ്ങൾ മിണ്ടാതിരിക്കുമായിരുന്നുവോയെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു. ഇതോടെ സോഷ്യൽ മീഡിയയിൽ ഇത് വൈറലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക