കായംകുളം: സാധാരണയായി ബിവറേജുകളില്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത് പുരുഷന്മാരാണ്. എന്നാല്‍ കായംകുളത്ത് പരസ്യമായി പുരുഷന്മാരുടെ ഇടയില്‍ നിന്ന് മദ്യം വാങ്ങാന്‍ ഒരു യുവതി എത്തിയത് ക്യൂവില്‍ നില്ക്കുന്ന പുരുഷന്മാരെ ഞെട്ടിച്ചിരിക്കുകയാണ്. കായംകുളത്തെ ബിവറേജസ് ഔട്ട്ലെറ്റിലായിരുന്നു സംഭവം നടന്നത്.
മദ്യം വാങ്ങാന്‍ പുരുഷന്മാര് നില്ക്കുന്ന ക്യൂവിലേക്ക് ചുരുദാറും ഹെല്‍മെറ്റും ഓവര്‍കോട്ടും ധരിച്ച് ടൗവല്‍ കൊണ്ട് മുഖത്തിന്റെ കുറച്ച് ഭാഗം മറച്ച് എത്തിയ ആളെ ആദ്യം ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഇവര്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടാണ് ക്യൂവില്‍ നില്‍ക്കുന്നത് ഒരു യുവതിയാണെന്ന് മറ്റുള്ളവർ മനസ്സിലാക്കിയത്. ഇതോടെ പുരുഷന്മാരുടെ ഭാഗത്തു നിന്നും ചില കമന്റുകള്‍ ഉയര്‍ന്നു. എന്നാല്‍ ഇതൊന്നും വക വെയ്ക്കാതെ യുവതി ഒരു കുപ്പി വിസ്കിയും വാങ്ങി കൂളായി സ്കൂട്ടറില്‍ കയറി പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക