തളിപ്പറമ്പ: കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ നടുറോഡിലിട്ട് ആൾക്കാർ നോക്കി നിൽക്കെ മർദിക്കുന്ന വീഡിയോ വൈറലാകുന്നു. പയ്യന്നൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന മാധവി ബസിലെ ജീവനക്കാരാണ് മുൻപിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനെ മർദിച്ചത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. തളിപ്പറമ്പ് ബസ്സ്റ്റോപ്പിൽ വെച്ച് സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് ജീവനക്കാരുമായി തർക്കിച്ചതിനെ യാത്രക്കാരൻ ചോദ്യം ചെയ്തപ്പോഴായിരുന്നു മർദ്ദനം. നാട്ടുകാർ ഇടപെട്ടാണ് സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ചു മാറ്റിയത്.
Also Read : ബിസിനസ്സിന്റെ വിജയരഹസ്യം
ഇതിനു മുമ്പും മാധവി ബസ് ജീവനക്കാരെക്കുറിച്ച് നിരവധി തവണ പരാതികളുണ്ടായിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. മാത്രമല്ല സംഭവം നടക്കുമ്പോൾ സമീപത്ത് ഹോംഗാർഡുമാർ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും പരാതിയുണ്ട്. അതേസമയം പരാതി ലഭിക്കാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
Also Read : വെറുതെ ഇരുന്ന കുരങ്ങിനെ വെള്ളത്തില്‍ തള്ളിയിട്ടു; യുവാവിനു കിട്ടിയത് എട്ടിന്റെ പണി; വൈറലായ വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക