നെടുമങ്ങാട്: ഇന്ന് നെടുമങ്ങാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ ഒൻപത് മണി മുതൽ രാത്രി ഏഴു മണിവരെയാണ് ഗതാഗത നിയന്ത്രണം. നെടുമങ്ങാട് പുതുതായി അനുവദിച്ച റവന്യു ഡിവിഷണൽ ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം. വൈകുന്നേരം നാലുമണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ റവന്യു ഡിവിഷണൽ ഓഫീസിന്റെ ഉദ്ഘാടനം ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ വച്ച് നിർവ്വഹിക്കും.
നെടുമങ്ങാട് കച്ചേരി ജംഗ്ഷൻ മുതൽ എൽ ഐ സി ജംഗ്ഷനിലെയും കുപ്പക്കോണം റോഡിലെയും പാർക്കിങ് നിരോധിച്ചിരിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ വരുന്ന വാഹനങ്ങൾ മുനിസിപ്പൽ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പോലീസ് നിർദ്ദേശങ്ങൾ പാലിക്കാതെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുകയും ഉടമസ്ഥന്റെ പേരിൽ നടപടിയെടുക്കുമെന്നും നെടുമങ്ങാട് പോലീസ് അറിയിച്ചു.
Also Read : വെറുതെ ഇരുന്ന കുരങ്ങിനെ വെള്ളത്തില്‍ തള്ളിയിട്ടു; യുവാവിനു കിട്ടിയത് എട്ടിന്റെ പണി; വൈറലായ വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക