ജന്മദിനത്തില് അനുഷ്ക തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നു. മൃഗങ്ങള്‍ക്ക് വേണ്ടി ഒരു അഭയാര്ത്ഥികേന്ദ്രമാണ് അനുഷ്ക തന്റെ മുപ്പതാമത്തെ ജന്മദിനത്തില് ആരംഭിക്കുന്നത്. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ആറ് ഏക്കര്‍ സ്ഥലത്ത് ഒരു പാര്‍ക്ക് പണിയുകയാണ്. പ്രായമുള്ള വളര്‍ത്തുമൃഗങ്ങള്‍, പരിക്കേറ്റ, കുടുങ്ങിയ ജീവികള്‍, എന്നിവയ്ക്ക് വേണ്ടിയാണ് പാര്‍ക്ക്. കളിക്കാനും ജീവിക്കാനും മതിയായ ഇടത്തില്‍ സുരക്ഷിതമായ ഒരു വീട് കണ്ടെത്താനാണ് ഇങ്ങനെയൊരു പദ്ധതി.
പാർക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. മൂന്ന് വര്‍ഷത്തിലേറെയായി വളര്‍ത്തുമൃഗങ്ങള്‍ക്ക് മാത്രമായി അഭയാര്‍ത്ഥികേന്ദ്രം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോള്‍ കൂടുതല്‍ സമയമെടുത്ത് ഇന്ത്യയിലെ മുഴുവന്‍ സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയാണ്. ശുചിത്വം, ആരോഗ്യം, സംരക്ഷണം എന്നിവ ഉറപ്പാക്കാനാണ് ഇപ്പോള്‍ പ്രധാന ശ്രദ്ധ നൽകുന്നതെന്നും അനുഷ്ക ശര്‍മ്മ പറഞ്ഞു.
ഈ പദ്ധതി എന്റെ ഹൃദയത്തിന് വളരെ അടുത്താണ്, എനിക്ക് ആവശ്യമുള്ളത്ര മൃഗങ്ങളെ സഹായിക്കാന്‍ ഞാന്‍ എന്തും ചെയ്യുമെന്നും അനുഷ്ക പറഞ്ഞു.
Also Read: ബോളിവുഡ് സുന്ദരി സോനം കപൂറിന് മംഗല്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക