എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ലസ്സി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ:
കട്ടിയുള്ള തൈര് – രണ്ട് കപ്പ്
തണുത്ത പാല് – 1/2 കപ്പ്
തണുത്ത വെള്ളം – ½കപ്പ്
പഞ്ചസാര – 3ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപൊടി – 1 ടീസ്പൂണ്‍
പനിനീര് – ½ ടിസ്പൂണ്‍
ഐസ് കട്ട 7-8
നുറുക്കിയ ബദാം – അലങ്കരിക്കാന്‍
നുറുക്കിയ അണ്ടിപ്പരിപ്പ് – അലങ്കരിക്കാന്‍
കുങ്കുമപ്പൂ സ്ട്രാന്റ്സ്-അലങ്കരിക്കാന്‍
ഉണ്ടാക്കുന്ന വിധം:
ഒരു ബൗളില്‍ കട്ടിയുള്ള തൈര് ഒഴിക്കുക. ഇതിലേക്ക് തണുത്ത പാല്, തണുത്ത വെള്ളം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി വിടുക. കുമിളകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാ പൊടിയും പനിനീരും ചേര്‍ക്കുക.പിന്നീട് ഐസ് കട്ട ഇട്ടതിന് ശേഷം നന്നായി കുലുക്കി കൊടുക്കുക.
തയ്യാറാക്കിയ മിശ്രിതം ഒരു മിക്സിയിലെ ജാറിലേക്ക് മാറ്റുക.അതിന് ശേഷം എല്ലാം യോജിപ്പിക്കുക.ഇനി തയ്യാറാക്കിയ പാനീയം ഗ്ലാസിലേക്ക് മാറ്റാം. പാനീയം അണ്ടിപ്പരിപ്പ് ,ബദാം കുങ്കുമപ്പൂ സ്ട്രാന്റ്സ് എന്നിവ വെച്ച് അലങ്കരിക്കാം.
Also Read: സീബ്ര കേക്ക് ഉണ്ടാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക