നിങ്ങളുടെ വസ്ത്രം നശിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഡ്രയറിൽ ഇടാതിരിക്കുക. യന്ത്രങ്ങളുടെ ചില അടിസ്ഥാന സ്വഭാവം മനസിലാക്കി മാത്രമേ വസ്ത്രങ്ങൾ അതിൽ ഇടാവൂ. നിങ്ങളുടെ ഡ്രയറിൽ ഇടാൻ പാടില്ലാത്ത ചില വസ്തുക്കൾ ഇതൊക്കെയാണ്.
ഡ്രയറിൽ ബാത്തിങ് സ്യൂട്ട് ഇട്ടാൽ അതിന്റെ നൂലുകൾ പൊട്ടിപ്പോകും. നൂലുകളുടെ അയവു കൂടി അതിന്റെ ആകൃതി നഷ്ടപ്പെടും. അത് നിങ്ങൾക്ക് ധരിക്കാൻ പാകമാകാതെയും വരും .
അതുപോലെ ഡ്രയറിൽ ജീൻസ് കഴുകുകയാണെങ്കിൽ അതിന്റെ സ്വാഭാവികത നഷ്ടപ്പെടും .ജീൻസിന്റെ ഇലാസ്റ്റിസിറ്റിയും ,തിളക്കവും ഡ്രയറിൽ കഴുകുമ്പോൾ നശിക്കും. അതിനാൽ ഇവ കൈകൊണ്ട് കഴുകുന്നതാണ് നല്ലത്.
കൂടാതെ കാശ്മീർ വസ്ത്രങ്ങൾ പഴയതായി തോന്നുമ്പോൾ ഡ്രയറിൽ ഇടാതെ കൈ കൊണ്ട് കഴുകുക .ചെറിയ ഏതെങ്കിലും ഡിറ്റർജെന്റ് ഉപയോഗിച്ച് കഴുകുക.
Also Read: നിങ്ങൾ മൈക്രോവേവിൽ ഭക്ഷണം ചൂടാക്കാറുണ്ടോ? എന്നാൽ ഈ ഭക്ഷണങ്ങൾ ചൂടാക്കരുത്..!
സോക്സ് നിങ്ങൾ ഡ്രയറിൽ മുക്കി വയ്ക്കുകയാണെങ്കിൽ അത് ഉപയോഗമില്ലാതെയായി പോകും .അതിനാൽ സോക്സ് ഒരിക്കലും ഡ്രയറിൽ ഇടരുത് .അതിന്റെ ഇലാസ്റ്റിസിറ്റി നഷ്ട്ടമാകും .സോക്സ് കൈ കൊണ്ട് കഴുകാൻ സമയമില്ലെങ്കിൽ മെഷ് ബാഗുകൾ ഉപയോഗിക്കുക .
ടൈറ്റ്സ് ആദ്യം ഉപയോഗിച്ചത് പോലെ പിന്നീടും ടൈറ്റ് ആയി തോന്നിയിട്ടുണ്ടോ? ഇത് നാം യന്ത്രത്തിൽ കഴുകുമ്പോൾ അതിന്റെ നൂലുകൾ ചുരുങ്ങുന്നതാണ് കാരണം. അതിനാൽ അത് ധരിക്കാൻ പകമല്ലാതെ വരുന്നു .ഇവ നിങ്ങളുടെ കൈ കൊണ്ട് കഴുകുന്നതാണ് ഉത്തമം .
അതുപോലെ സ്ത്രീകൾ ഉപയോഗിക്കുന്ന ബ്രാ ഡ്രയറിൽ ഇട്ടാൽ അതിന്റെ ചൂടിൽ ബ്രായുടെ ഇലാസ്റ്റിസിറ്റി നഷ്ട്ടപ്പെട്ടു വലിയും .അതിനാൽ ബ്രാ മിഷ്യനിൽ ഇടാതെ കൈ കൊണ്ട് കഴുകി നിലത്തിട്ട് ഉണക്കുന്നതായിരിക്കും നല്ലത്.
Also Read: ഈ സെക്കന്‍ഡ്ഹാന്‍ഡ് ഉത്പന്നങ്ങള്‍ ഒരിക്കലും വാങ്ങരുത്
പ്രതികരിക്കാൻ ഇവിടെ എഴുതുക