ഇനി മുതൽ സൗദി അറേബ്യയിലെ എക്സ്പ്രസ് വേകളില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നു. ടോള്‍ അടക്കാതെ ബദല്‍ റോഡുകളിലൂടെ സഞ്ചരിക്കാനും സൗകര്യം ഒരുക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുത്ത എക്സ്പ്രസ് വേകളിലാണ് ടോള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.
കൂടാതെ ഗതാഗതം സുഗമമാക്കുന്നതിന് എക്സ്പ്രസ് വേകളുടെ നിലവാരം ഉയര്‍ത്തും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നാലു മുതല്‍ ആറു വരി പാതകളായി എക്സ്പ്രസ് വേകളെ നവീകരിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ആറു മാസത്തിനകം ഇതു സംബന്ധിച്ച രൂപരേഖ തയ്യാറാകുമെന്നും ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ അമൂദി പറഞ്ഞു.
സൗദി അറേബ്യയിലെ ഗതാഗത രംഗം പുരോഗതിയുടെ പാതയിലാണ്. പശ്ചിമേഷ്യയിലെ ഏറ്റവും ബൃഹത്തായ പദ്ധതികളിലൊന്നാണ് ഹറമൈന്‍ ട്രെയിന്‍. മിതമായ നിരക്കാണ് ഹറമൈന്‍ ട്രെയിനില്‍ ഈടാക്കുക. മക്ക, മദീന എന്നീ പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രൈയിന് പരീക്ഷണ ഓട്ടം വിജയകരമാണ്. ഈ വര്‍ഷം ജൂലൈ മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
Also Read: നോമ്പുകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലെ അമുസ്ലിങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇതൊക്കെയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക