ക്യാമ്പസ് പശ്ചാത്തലത്തിൽ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണു ബി ടെക്. ആദ്യ പകുതിയിൽ ക്യാമ്പസിലെ അടിപൊളി രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ പ്രത്യേകിച്ചും യുവാക്കളെ ഹരം കൊള്ളിക്കുന്ന സിനിമ. രണ്ടാം പകുതിയിൽ സാമൂഹികപ്രസക്തമായ ചില മെസേജുകൾ കൈകാര്യം ചെയ്യുന്ന സീരിയസ് തലത്തിലേക്ക് ഉയരുകയാണ്. അതുകൊണ്ടുതന്നെ ഇത് കേവലമൊരു ക്യാമ്പസ് സിനിമയാണെന്ന് പേരു കേൾക്കുമ്പോൾ തോന്നാമെങ്കിലും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഉൾപ്പെടെയുള്ള ചില കാര്യങ്ങൾ ഗൗരവതരമായിത്തന്നെ കൈകാര്യം ചെയ്യുന്നുണ്ട് ഈ സിനിമ.
ചിത്രത്തിൽ ഗംഭീര ഇൻട്രോയുമായാണ് ആസിഫ് അലി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എട്ടുവർഷമായി ബി ടെക് പാസ്സാവാൻ കഴിയാത്ത യുവാവാണ് ആനന്ദ് ബാംഗ്ലൂരിൽ എഞ്ചിനിയനിങ്ങിനു പഠിക്കുന്ന ആനന്ദിന്റെയും സുഹൃത്തുക്കളുടെയും കഥയാണ് ബി ടെക്ക് എല്ലാ ക്യാമ്പസ് ലൈഫിലെ പോലെ ഒരു കൂട്ടം ഉഴപ്പന്മാരാണ് ആനന്ദിന്റെ ഗാങ് മിക്കസമയങ്ങളിലും അടിയും , മദ്യപാനവുമായി നടക്കുന്ന ഗാങ്ങിലേക്കു നിഷ്കളങ്കനായ ആസാദ് എന്ന ചെറുപ്പക്കാരൻ വന്നു ചേരുന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ ആസാദ് എല്ലാവർക്കും പ്രിയപെട്ടവനാകുന്നു മാസ്സ് രംഗങ്ങളും നർമ്മങ്ങളും നിറഞ്ഞ ആദ്യപകുതി പ്രേക്ഷകന് ആകാംഷ നൽകുന്ന തരത്തിലാണ് അവസാനിക്കുന്നത്.
പുതുമുഖമെങ്കിലും മൃദുൽ നായരുടെ സംവിധാനവൈഭവം മികച്ചു നിൽക്കുന്നു. നവാഗതന്റേതായ ചില പാകപ്പിഴകൾ ചൂണ്ടിക്കാണിക്കേങ്കിലും മലയാള സിനിമയ്ക്ക് പ്രതീക്ഷയർപ്പിക്കാവുന്ന ഒരു സംവിധായകനെ ഈ സിനിമ നമുക്ക് തരുന്നു.
Also Read: ഉണ്ണിമുകുന്ദൻ നായകനായെത്തിയ പുതിയ ചിത്രം ചാണക്യതന്ത്രം ഇന്റർനെറ്റിൽ പ്രചരിക്കുന്നു
ചിത്രത്തിലെ ഏറ്റവും എടുത്തു പറയേണ്ട ഒരു കാര്യം ആസിഫ് അലിയുടെ ലുക്ക് തന്നെ ആണ് ചിത്രത്തിലെ ഓരോ രംഗങ്ങളിലും ഏറെ സ്റ്റൈലിഷ് ആയാണ് ആസിഫ് അലി എത്തുന്നത് ആദ്യപകുതിയിൽ നിന്ന് ഏറെ വ്യസ്ത്യസ്തമായി ഗൗരവഭാവത്തിൽ നീങ്ങുന്ന ചിത്രത്തിൽ അർജുൻ അശോകിന്റെ പ്രകടനം ഏതൊരു പ്രേഷകനെയും ചിത്രം കണ്ടിറങ്ങിയാലും മനസ്സിൽ ഓർത്തിരിക്കുന്ന ഒന്നാണ്.
അനൂപ് മേനോൻ , ജാഫർ ഇടുക്കി , ശ്രീനാഥ് ഭാസി ,അജു വർഗീസ് , അലന്സിയർ, സൈജു കുറിപ്പ് , അപർണബാലമുരളി , വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി.
തന്റെ ആദ്യ ചിത്രം തന്നെ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തി സംവിധായകൻ മൃദുൽ സമകാലീന വിഷയങ്ങളും നല്ല സന്ദേശവും നൽകുന്ന ചിത്രം ഏതുതരം പ്രേക്ഷകനും ധൈര്യമായി ടിക്കറ്റ് എടുത്തുകാണാവുന്ന ചിത്രമാണ്.
Also Read: വൈറലായി ബി-ടെക്കിലെ അപ്പൂപ്പന് താടി
പ്രതികരിക്കാൻ ഇവിടെ എഴുതുക