സംസ്ഥാനത്തു സ്വകാര്യ മേഖലയില്‍ പുതുതായി ഒന്‍പത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) അനുമതി നല്കി.
തൊടുപുഴ അല്‍ അസ്ഹര്‍ ഉള്‍പ്പെടെ നാലു ഫാര്‍മസി കോളേജുകള്‍ക്കും നാലു പോളിടെക്നിക്കുകള്‍ക്കും ഒരു ഹോട്ടല്‍ മാനേജ്മെന്റ് കോളെജിനുമാണ് അനുമതി ലഭിച്ചത്.
നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന് (എന്‍ബിഎ) ഉള്ള സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കാനും എഐസിടിഇ അംഗീകാരം നല്കി.
പുതിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിയാണു പുതിയ കോളെജുകള്‍ക്ക് അനുമതി നല്‍കിയത്.
Also Read: മലപ്പുറത്തെ തിയേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക