കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച മുതല്‍ നടത്തുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം. വാട്സ് ആപ്പിലും ഫേസ്ബുക്കിലും നടക്കുന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്നും പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
പരീക്ഷകള്‍ മാറ്റിവച്ചെന്ന രീതിയില്‍ സര്‍വകലാശാലയുടെ പേരിലാണ് സര്‍ക്കുലര്‍ പ്രചരിച്ചത്. വ്യാജ പ്രചാരണം സംബന്ധിച്ച് നിയമനടപടികള്‍ കൈക്കൊള്ളുമെന്നും പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
Also Read : കോട്ടയത്ത് ബിജെപി-സിപിഎം സംഘര്‍ഷം; മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു
പ്രതികരിക്കാൻ ഇവിടെ എഴുതുക