ഭൂരിപക്ഷം തെളിയിക്കാൻ കർണാടകയിൽ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. നാളെ നാലു മണിക്ക് മുൻപ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും നിർദ്ദേശമുണ്ട്.
ഭൂരിപക്ഷം തെളിയിക്കാൻ സമയം വേണമെന്നും രഹസ്യ ബാലറ്റ് വേണമെന്നുമുള്ള ബി ജെ പി യുടെ ആവശ്യം കോടതി തളളി. സർക്കാരുണ്ടാക്കാൻ തങ്ങൾക്കാണ് ഭൂരിപക്ഷം എന്നുള്ള കോൺഗ്രസിന്റെ ഹർജിയെ തുടർന്നാണ് വിധി. എം എൽ എ മാരുടെ സത്യപ്രതിഞ്ജയും പ്രോട്ടം സ്പീക്കറുടെ തിരഞ്ഞെടുപ്പും നാളെ നാല് മണിക്ക് മുൻപ് നടത്തണമെന്നും വിധിയുണ്ട്.
Also Read: മണ്‍സൂണ്‍ മഴ മേയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക