പെട്രോൾ പമ്പിലുണ്ടായ വാക്ക്തർക്കത്തെ തുടർന്നാണ് യുവാവിനെ തീവെച്ചു കൊല്ലാൻ ശ്രമം നടന്നത് . തൃശൂര്‍ കൊടകരയ്ക്കടുത്ത് കോടാലി ശ്രീദുര്‍ഗ പെട്രോള്‍ പമ്ബില്‍ വൈകുന്നേരം നാലു മണിയോടെ ആയിരുന്നു സംഭവം.
പെട്രോള്‍ പമ്ബിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ച് ചുട്ടു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ മുപ്ലിയം സ്വദേശി ദിലീപിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ തീ പടര്‍ന്ന നിലയില്‍ ദിലീപ് സമീപത്തുള്ള പുഴയിലേയ്ക്ക് ചാടിയതിനാലാണ് ജീവന് നഷ്ടമാകാതിരുന്നത്.
ദിലീപിന്റെ ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. പമ്ബിലേയ്ക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വധശ്രമം അടക്കം 11 ഓളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക