കൊച്ചി: താന്‍ അച്ഛനേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് തന്റെ ഡബ്സ്മാഷ് പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ജനപ്രിയ നായകന് ദിലീപിന്റെ മകള്‍ മീനാക്ഷി. ദിലീപിന്റെ തകര്‍പ്പന്‍ കോമഡി ഡയലോഗുകളുടെ ഡബ്സ്മാഷുമായാണ് മീനാക്ഷി ആസ്വാദകരെ കൈയ്യിലെടുത്തത്. സിനിമിലേക്ക് അവസരം ലഭിച്ചാല്‍ തകര്‍ത്ത് അഭിനയിക്കാനുള്ള തീപ്പൊരിയൊക്കെ തന്റെ ഉള്ളിലുണ്ടെന്ന് മീനാക്ഷിയുടെ പുതിയ ഡബ്സ്മാഷ് വീഡിയോകള്‍ തെളിയിക്കും.
പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച അച്ഛന്റെ ഹിറ്റ് സിനിമകളായ കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങളും ദുല്‍ഖര്‍ സല്‍മാന്റെ ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗും ആണ് വീഡിയോയില്‍ ഉള്ളത്. മീനാക്ഷിയെ കൂടെ നാദിര്‍ഷയുടെ മകള്‍ ഐഷ നാദിര്‍ഷായും വീഡിയോയില്‍ ഉണ്ട്.
Also Read: ലൈംഗിക താല്പര്യത്തോടെയുള്ള ബന്ധം സിനിമയിൽ മാത്രമല്ല, ദിലീപ് ബുദ്ധിമാൻ; മധു
പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും മീനാക്ഷി അത്ര സജീവമല്ലാത്ത മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. സിനിമയിലേക്കുള്ള മീനാക്ഷിയുടെ വരവിനായി ദിലീപ് ഫാന്‍സ് അടക്കമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുമ്ബോഴും അത്തരം കാര്യങ്ങളൊന്നും ഇൗ മിടുക്കിയുടെ പരിഗണനയിലേ ഇല്ല. പഠനത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ. നീറ്റ് എഴുതി ഫലത്തിനായി കാത്തിരിക്കുകയാണ് മീനാക്ഷി.
നേരത്തെ മീനാക്ഷി പാട്ട് പാടുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
https://youtu.be/ooPFJRz1CEA
Also Read: മോഹന്‍ലാലും കനിഹയും വീണ്ടും ഒന്നിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക