ലൈംഗിക താല്പര്യത്തോടെയുള്ള ബന്ധങ്ങൾ സിനിമാമേഖലയിൽ മാത്രമല്ല ഉള്ളതെന്ന് നടൻ മധു. ഇത്തരം ബന്ധങ്ങൾ സമൂഹത്തിലെ എല്ലാ മേഖലകളിലും കാണുന്നുണ്ട്. എന്ന് വച്ചു അത് സമൂഹത്തിന്റെ മൊത്തം സ്വഭാവം അല്ലെന്നും അതുപോലെ തന്നെ ആണ് സിനിമയിലെ ഇത്തരം ബന്ധങ്ങളെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച് പണ്ട് മുതലേ ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റാകാൻ ഏറ്റവും യോഗ്യൻ ഇന്നസെന്റ് ആണെന്നും അദ്ദേഹത്തിനു മാത്രമേ ഇത്രയും നല്ല രീതിയിൽ സംഘടന മുന്നോട് കൊണ്ട് പോകാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ട കാര്യങ്ങളെ കുറിച്ചു തനിക്ക് കാര്യമായ വിവരങ്ങളൊന്നും അറിയില്ല. ദിലീപിനെ പോലെ ബുദ്ധിമാനായ ഒരാൾ ഇത്തരം വിഡ്ഢിത്തരം കാണിക്കുമോ എന്ന് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also read: അഞ്ചുലക്ഷത്തിൽ താഴെ വിലയുള്ള കാറുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക