സംസ്ഥാനത്ത് ഇന്ധനവില പതിവുപോലെ ഇന്നും കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് ഇന്ധന വില കൂടുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപയും ഡീസലിന് 73.88 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 79. 70 രൂപയും ഡീസലിന് 72.70 രൂപയും ആണ്. കൊച്ചിയില്‍ പെട്രോളിന് 30 പൈസ വര്‍ധിച്ച് 79.59 രൂപയായി. ഡീസലിന് 72.48 രൂപയുമാണ്.
കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. ഒരാഴ്ച്ചയില്‍ രണ്ട് രൂപയോളമാണ് വില ഉയര്‍ന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവും ഒപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് എണ്ണവില വര്‍ധനയ്ക്ക് കാരണം.
Also Read: മരണത്തിന് കീഴടങ്ങും മുന്‍പ് എഴുതിയ കത്തില്‍ ലിനി പറഞ്ഞത് ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക