കായംകുളത്ത് വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി പതിനാലുകാരിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കായംകുളം പുതുപ്പള്ളി വടക്ക് സബാദ് മന്‍സിലില്‍ മുബാറക് (20) നെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് എത്തുമെന്ന് അറിഞ്ഞ് കൈഞരമ്ബ് മുറിച്ച ഇയാളെ ആശുപത്രിയില്‍ നിന്നാണ് പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതോടെ ഓടിയെത്തിയ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു.
Also Read: മരണത്തിന് കീഴടങ്ങും മുന്‍പ് എഴുതിയ കത്തില്‍ ലിനി പറഞ്ഞത് ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക