ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തി ബോളിവുഡ് സുന്ദരി സോനം കപൂര്‍. വിവാഹ ശേഷം സോനം കപൂര്‍ നായികയായി എത്തുന്ന” സോയാ ഫാക്ടര്‍” എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കുവാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം മികച്ച നടനാണെന്നും ക്യൂട്ട് ആണെന്നുമായിരുന്നു സോനത്തിന്റെ കമന്റ്.
സോനം കപൂറിന്റെ കേന്ദ്ര കഥാപാത്രമായി എത്തുന്ന വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ദുൽഖറിനെ ക്കുറിച്ച് പറഞ്ഞത്. ദുൽഖറിന്റെ ഓ കെ കണ്മണി എന്നാ ചിത്രത്തെ ക്കുറിച്ചു പറയാനും താരം മറന്നില്ല. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ദി സോയാ ഫാക്ടര്‍ അടുത്ത ഏപ്രിലില്‍ തിയറ്ററുകളിലെത്തും.
Also Read: മോഹൻലാലിനൊപ്പം അഭിനയിക്കാൻ വേദന കടിച്ചമർത്തി ദുൽഖർ
പ്രതികരിക്കാൻ ഇവിടെ എഴുതുക