അസ്ഫോഡലേഷ്യാ എന്ന സസ്യകുടുംബത്തിൽപ്പെട്ട സസ്യമാണ് കറ്റാർവാഴ. പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ലാതെ തന്നെ നമ്മുടെ തൊടിയിലും പറമ്പിലുമെല്ലാം ഇത് യഥേഷ്ടം വളർത്തിയെടുക്കാവുന്നതാണ്. ആരോഗ്യ പ്രശ്നങ്ങൾക്കും സൗന്ദര്യ പ്രശ്നങ്ങൾക്കും ഒരുപോലെ മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനുമായി കറ്റാർവാഴ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
കറ്റാർവാഴ ആരോഗ്യത്തിന്
- മുറിവുകൾ, പൊള്ളൽ, ചർമ്മത്തിലെ അണുബാധ എന്നിവയ്കട്ടാണ് കറ്റാർവാഴ നീര് ഫലപ്രദമാണ്.
- ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് കറ്റാർവാഴ നീര് കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇത് ഉത്തമമാണ്.
- കറ്റാർവാഴ നീര് പല്ലുകളെയും മോണകളെയും സംരക്ഷിക്കും.വായ്നാറ്റം അകറ്റി നിർത്തുകയും ചെയ്യും.
- തിളപ്പിച്ച വെള്ളത്തിൽ കറ്റാർവാഴയുടെ ജെൽ ഇട്ട് ആവി കൊള്ളുന്നത് ആസ്ത്മയ്ക്ക് പരിഹാരമാണ്.
- വ്യായാമത്തിനു മുൻപും പിൻപും ഊർജം തരുന്ന ഒരു പാനീയമായും കറ്റാർവാഴ ജ്യൂസ് കുടിക്കാവുന്നതാണ്.
കറ്റാർവാഴ സൗന്ദര്യത്തിന്
- മുഖക്കുരു വരാതിരിക്കാനും വന്ന പാടുകൾ മാറ്റാനും കറ്റാർവാഴ നീര് അത്യുത്തമമാണ്.
- കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ കറ്റാർവാഴ നീര് പുരട്ടാം.
- വരണ്ട ചർമ്മമുള്ളവർക്ക് കറ്റാർവാഴ നീര് വിറ്റാമിൻ ഇ ക്യാപ്സ്യൂളുമായി ചേർത്ത് മുഖത് പുരട്ടാം.
- ചുണ്ടുകളുടെ വരൾച്ചയും കരുവാളിപ്പും മാറ്റാൻ കറ്റാർവാഴ ജെൽ ഉപയോഗിക്കാം.
കറ്റാർവാഴ എങ്ങനെ വീട്ടിൽ വളർത്താം
പ്രത്യേകിച്ച് യാതൊരു വിധ പരിചരണവുമില്ലാതെ വളരെയെളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ് കറ്റാർവാഴ. ഒരിക്കൽ വേരുപിടിച്ച വളർന്നു കഴിഞ്ഞാൽ പിന്നീട് അത് സ്വയം വളർന്നു കൊള്ളും. വേരോടു കൂടിയുള്ള തണ്ടുകളാണ് മണ്ണിലേക്കു നടേണ്ടത്.നടുമ്പോൾ തണ്ടോടു ചേർത്തു മണ്ണിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നല്ല വിസ്താരമുള്ളതും സൂര്യപ്രകാശം ലഭിക്കന്നതുമായ സ്ഥലത്തു വേണം കറ്റാർവാഴ നടേണ്ടത്. എത്രത്തോളം വിസ്താരമുണ്ടോ അത്രത്തോളം അത് പടർന്നു വളരും. സൂര്യപ്രകാശം നന്നായി ലഭിക്കുന്നതനുസരിച്ചു തണ്ടിലെ ജലാംശത്തിന്റെ അളവും കൂടും. വെള്ളം വളരെ കുറച്ച മാത്രം ഒഴിച്ച് കൊടുത്താൽ മതിയാകും.മഴയുള്ള സമയങ്ങളിൽ അധികം മഴ കൊള്ളാത്ത തരത്തിൽ ചെടി മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം. ഉണക്ക ചാണകം, പച്ചച്ചാണകം, ആട്ടിൻ കഷ്ടം ഇവയിലേതെങ്കിലും ആവശ്യമെങ്കിൽ വളമായി ഉപയോഗിക്കാം.
Also Read: ഉത്തരം മുട്ടി തല കുനിച്ചു സുക്കർബർഗ്
പ്രതികരിക്കാൻ ഇവിടെ എഴുതുക