കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ അഞ്ചിന് തുറക്കും. ജൂൺ ഒന്നിന് തുറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജൂൺ അഞ്ചിന് തുറന്നാൽ മതിയെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു.
മറ്റ് ജില്ലകളിൽ ഒന്നാം തീയതി തന്നെ അധ്യയന വർഷം ആരംഭിക്കും.
കൂടാതെ നിപ വൈറസ് ബാധ നേരിടാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസുലേഷൻ വാർഡ് ഒരുക്കും. ഡോക്ടർമാർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തുമെന്നും രണ്ടാം ഘട്ടം നേരിടുന്നതിന് എല്ലാ സംവിധാനങ്ങളും സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Also Read: ഞാൻ പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല; ഗവർണർ പദവി വെല്ലുവിളി; കുമ്മനം
പ്രതികരിക്കാൻ ഇവിടെ എഴുതുക