മൻമോഹൻ സിങിനെപ്പോലെ വിദ്യാഭാസമുള്ള ഒരു പ്രധാനമന്ത്രിയെ ജനങ്ങൾ മിസ്സ് ചെയ്യുന്നു എന്ന് അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രി വിദ്യാഭാസം ഉള്ള ആളായിരിക്കണമെന്നും അതിന്റെ അനിവാര്യത ജനങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായുള്ള പരോക്ഷമായ കളിയാക്കലാണ് കെജ്രിവാൾ ഇതിലൂടെ നടത്തിയത്. ആം ആദ്മി പാർട്ടി നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടത്തിയതിലുള്ള അമർഷമാണ് കെജ്രിവാൾ ഇതിലൂടെ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നിന്റെ വീട്ടിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക് ആശുപത്രി ഫീസിനത്തിൽ 50 ശതമാനം ഇളവ് അനുവദിച്ചു കൊണ്ടുള്ള നിയമം കഴിഞ്ഞ തിങ്കളാഴ്ച ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു റെയ്ഡ്. ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ അമിതമായി ഇടപെടുന്നു എന്നാണ് കെജ്രിവാൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക