ഇന്ധനവിലയ്ക്കൊപ്പം പാചകവാതകത്തിന്റെ വിലയും കുതിക്കുന്നു. ഗാർഹിക ആവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന് വർധിച്ചത് 49 രൂപ.639.50 രൂപയായിരുന്ന സിലിണ്ടറിന് ഇപ്പോൾ 688.50 രൂപയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 78.50 രൂപ വർധിച്ചു 1229.50 രൂപയായി. സബ്സിഡിയും ഇതനുസരിച്ചു വർധിച്ചിട്ടുണ്ട്. ഇനി മുതൽ 190.60 രൂപ സബ്സിഡിയായി ബാങ്ക് അക്കൗണ്ടിൽ എത്തും. ഫലത്തിൽ 497.90 ആണ് സബ്സിഡി സിലിണ്ടറിന്റെ നിരക്ക്.
ഇന്ധനവില വർദ്ധനവ് കാരണം തന്നെ വളഞ്ഞിരിക്കുന്ന ജനങ്ങൾക്ക് പാചകവാതകത്തിന്റെ വിലവർദ്ധനവ് താങ്ങാനാവാത്ത ഒന്നാണ്. സബ്സിഡിയുള്ള സിലിണ്ടറിന് 493.55 , കൊൽക്കത്തയിൽ 496.65, മുംബൈയിൽ 491.31, ചെന്നൈയിൽ 481.84 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
Also Read: മൻമോഹൻ സിങിനെ മിസ്സ് ചെയ്യുന്നു; കെജ്രിവാൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക