പ്രണയവിവാഹത്തെ തുടർന്ന് ഭാര്യവീട്ടുക്കാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിൻ പി ജോസ്ഫിന്റെ മരണം മുങ്ങിമരണമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടാന്‍ ഒരാഴ്ച കൂടി എടുത്തേക്കും.
അതിന് ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഫോറന്‍സിക് സര്ജന് അന്വേഷണ സംഘത്തെ അറിയിച്ചു. കെവിൻ കേസിൽ അറസ്റ്റിലായ പൊലീസുകാർക്ക് ജാമ്യം അനുവദിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കണ്ടെത്തലിനെ കുറിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം അന്വേഷണ സംഘം തേടും. ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിദഗ്ധരടങ്ങിയ ബോര്‍ഡ് രൂപീകരിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക