ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശവുമായി ശിവസേന എം.പി. സഞ്ജയ് റാവത്ത്. തങ്ങളുടെ മുഖ്യ രാഷ്ട്രീയ ശത്രു ബി.ജെ.പിയാണെന്ന് അദ്ദേഹം പറഞ്ഞു. പാൽഘറിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് ഇത്തരമൊരു വിമർശനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായെയും രാജ്യത്തിന് ആവശ്യമില്ല. ശിവസേനയുടെ തീവ്ര ഹിന്ദുത്വം ബി.ജെ.പി.ക്ക് പ്രശ്നമുണ്ടാക്കുന്നതാണ്. പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
കൂടാതെ കോൺഗ്രസിനെയോ എച്ച്.ഡി. ദേവഗൗഡയേയോ രാജ്യം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുമായി അധികാരം തുടരുകയും അതേസമയം അധികാരവും പണവും ഉപയോഗിച്ച് പാർട്ടിയെ ദുർബലമാക്കാൻ ശ്രമിക്കലുമാണ് ബി.ജെ.പിയുടെ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക