പ്രണയവിവാഹത്തെ തുടർന്ന് ഭാര്യവീട്ടുകാർ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിൻ പി ജോസ്ഫിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് പൊലീസുകാർക്കതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു.
എന്നാൽ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പൊലീസുകാർക്ക് എസ് പി കാരണം കാണിക്കല്‍ നോട്ടീസ് നൽകുമെന്നാണ് സൂചന.
കെവിനെ കേസിലെ പ്രധാന പ്രതിയായ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ടുപോയെന്നറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്ഐ എംഎസ് ഷിബു, എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവർക്കാണ് എസ് പി നാളെ കാരണം കാണിക്കല്‍ നോട്ടീസ് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക