ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി ന്യൂസിലാന്‍ഡ്. ചൈനീസ് തായിപേയിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിചാണ് ന്യൂസിലാന്‍ഡ് വിജയം ഉറപ്പിച്ചത്.
ന്യൂസിലാന്‍ഡ് താരം സര്‍പ്രീത് സിംഗിനെ പെനാല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണ് ബെവന് ന്യൂസിലാന്‍ഡിന് ലീഡ് നേടി കൊടുത്തത്.
തുടര്‍ന്ന് ലീഡ് വര്‍ദ്ധിപ്പിക്കാനുള്ള നിരവധി അവസരങ്ങള്‍ ന്യൂസിലാന്‍ഡിനു ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. ന്യൂസിലാന്‍ഡിന്റെ അടുത്ത മത്സരം ജൂണ്‍ 7ന് ഇന്ത്യക്കെതിരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക