ആലപ്പുഴ: നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലുള്ള വീട്ടിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ആംബുലന്‍സ് ഡ്രൈവര്‍ ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി ബ്ലസന്‍ കോശി(21), നേഴ്സിംഗ് അസിസ്റ്റന്റ് അമീര്ഖാന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡ്രൈവര്‍ ബ്ലസന്റെ നില ഗുരുതരമാണ്. ഇയാളെ തിരുവല്ല പായിപ്പാടുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കായംകുളം-പുനലൂര്‍ കെ പി റോഡില്‍ കറ്റാനം വെട്ടിക്കോടിനു സമീപമായിരുന്നു അപകടം നടന്നത്. മതിലിടിച്ചു തകര്‍ത്തശേഷം വീട്ടിലേക്ക് ആംബുലന്‍സ് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് പൂര്‍ണമായി തകര്‍ന്നു. വീടിനും കേടുപാടുകൾ സംഭവിച്ചു. സ്നേഹതീരം ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക