അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറയുന്ന മമ്മൂട്ടി ചിത്രം യാത്രയുടെ ചിത്രീകരണം ഈ മാസം 20 ന് തുടങ്ങും. മമ്മൂട്ടി രാജശേഖര റെഡ്ഡിയായി എത്തുന്ന ചിത്രത്തിൽ സൂര്യയാണ് മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നത്.
1999 മുതൽ 2004 വരെയുള്ള വൈ എസ് ആറിന്റെ ജീവിതമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. 2004 ൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ വൈ എസ് ആർ വഹിച്ച പങ്കും 3 മാസം നീണ്ട അദ്ദേഹത്തിന്റെ പദയാത്രയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
6 മാസം കൊണ്ട് ചിത്രീകരണവും പോസ്റ്റ്പ്രൊഡക്ഷനും പൂർത്തിയാക്കി അടുത്ത വർഷം ആദ്യം തന്നെ ചിത്രം റിലീസ് ആക്കാൻ കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ആദ്യ ചിത്രത്തില്‍ നിന്നും പിന്മാറിയ കഥ വെളിപ്പെടുത്തി ഹോളിവുഡ് താരം പെനലോപ് ക്രൂസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക