കേരളീയർ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. അമിതഭാരം കുറയ്ക്കാൻ കുറുക്കു വഴികളും കഠിനമായ മാർഗ്ഗങ്ങളും തേടുന്നവരുണ്ട്.ശരിയായ ഭക്ഷണരീതി അമിതഭാരത്തെ നിയന്ത്രിക്കും.ചില ഭക്ഷണങ്ങൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. അത്തരത്തിലൊന്നാണ് കരിമ്പ്. 100 ഗ്രാം കരിമ്പിൻ ജ്യൂസിൽ 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൊഴുപ്പ് കുറവായ ഭക്ഷണമായതിനാൽ കരിമ്പ് ശരീരത്തിന് നല്ലതാണ്. ഇതിൽ ഭക്ഷ്യനാരുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസിൽ 13 ഗ്രാം ഭക്ഷ്യനാരുകൾ അടങ്ങിയിരിക്കുന്നു.
പ്രായത്തെ ചെറുക്കുന്ന ധാരാളം ആന്റി ഓക്സിഡന്റുകളും കരിമ്പിൽ ഉണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ചു ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ കരിമ്പിൻ ജ്യൂസ് ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക