അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ സിനിമാ പ്രവേശനമാണ് ബോളിവുഡ് കാത്തിരിക്കുന്ന അടുത്ത വലിയ സംഭവം. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ഹിന്ദി സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. ഇഷാന് ഖട്ടര്‍ നായകനായ ചിത്രം ഒരു പ്രണയ കഥയാണ്. ‘സൈരാത്’ എന്ന സൂപ്പര്‍ ഹിറ്റ് മറാത്തി ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ‘ധടക്’ നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്.
എന്നാൽ ജാന്‍വി കപൂര്‍ ‘വോഗ്’ മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിനിടയിലാണ് അവര്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ജീവിതകാലം മുഴുവന്‍ റിപീറ്റ് മോഡില്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രം ‘ടൈറ്റാനിക്’ ആണെന്നാണ് ജാന്‍വി പറഞ്ഞത്. അതുപോലെ ഇഷ്ട നായികമാര്‍ മെറില്‍ സ്ട്രീപ്, നൂതന്, മധുബാല, വഹീദാ റഹ്മാന്, മീനാ കുമാരി എന്നിവരാണെന്നും ജാന്‍വി കപൂര്‍ അഭിമുഖത്തില്‍ പറയുന്നു.
അതേസമയം ഇഷ്ടമുള്ള നായികമാരുടെ ലിസ്റ്റില്‍ നിന്നും ശ്രീദേവിയുടെ പേര് ഒഴിവാക്കിയ ജാന്‍വി, തന്റെ ഫാഷന്‍ പ്രേരണ ആരാണെന്ന ചോദ്യത്തിന് ‘അതെന്റെ അമ്മയാണ്’ എന്ന് ഉത്തരം കൊടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക